എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു; ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
തുവക്കാട്: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി ബൈജു എം. പി (പ്രസിഡന്റ്), അബ്ദുൽ മജീദ് (പോളി) (സെക്രട്ടറി), മുഹമ്മദ് ഹനീഫ ഇ. കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പോളി മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബിനീഷ് തുവക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബിനീഷ് ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് ഹനീഫ ഇ. കെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ. ടി. മുരളീധരൻ, ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ദേവാനന്ദൻ നന്ദി പ്രകാശിപ്പിച്ചു.
Tags:
Mavoor News