Trending

സത്താർ പുറായിൽ കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ PTA പ്രസിഡൻ്റ്

സത്താർ പുറായിൽ കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ PTA പ്രസിഡൻ്റ്


കൂടത്തായ്: 
കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡൻ്റായി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സത്താർ പുറായിലിനെ തിരഞ്ഞെടുത്തു. കലാ, കായിക, സാമൂഹിക, സന്നദ്ധ മേഖലകളിലെ സജീവ സാന്നിധ്യമാണ് സത്താർ.
സ്കൂളിന്റെ സമഗ്ര വികസനത്തിന് തന്നാലാകുന്ന എല്ലാ പിന്തുണയും നൽകുമെന്ന് സത്താർ പുറായിൽ അറിയിച്ചു. പുതിയ അധ്യയന വർഷത്തിൽ സ്കൂളിനും വിദ്യാർത്ഥികൾക്കും മികച്ച പിന്തുണ നൽകാൻ പി.ടി.എയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സത്താറിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

Post a Comment

Previous Post Next Post