ജി എച്ച് എസ് എസ് വാഴക്കാട് നടന്ന ലഹരിവിരുദ്ധ ബിഗ് ക്യാൻവാസ് ശ്രദ്ധേയമായി
കലയാണ് ലഹരി എന്ന സന്ദേശമുയർത്തി സ്കൂൾ ആർട്ട് & വർക്ക് എക്സ്പീരീയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കലാകാരികൾ തയ്യാറാക്കിയ ബിഗ് കാൻവാസ് ശ്രദ്ധേയമായി. നിരവധി കൊച്ചു കൂട്ടുകാരാണ് പ്രസ്തുത പരിപാടിയിൽ ചിത്രങ്ങൾക്ക് നിറം നൽകിയത്
കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സ്കൂളിൽ ഒരുക്കിയിരുന്നു. പ്രസ്തുത പരിപാടി വാഴക്കാട് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രഭ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
Tags:
Malappuram News


