പെരുവയൽ സെന്റ് സേവ്യേഴ്‌സ് യു പി സ്കൂളിൽ പുതിയ പി.ടി.എ. കമ്മിറ്റി നിലവിൽ വന്നു
പെരുവയൽ: പെരുവയൽ സെന്റ് സേവ്യേഴ്‌സ് യു പി സ്കൂളിലെ 2025-2026 അധ്യയന വർഷത്തേക്കുള്ള പി.ടി.എ. ജനറൽ ബോഡി യോഗം ജൂലൈ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. പി.ടി.എ. പ്രസിഡന്റ് അനൂപ് പി.ജി.യുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രധാനാധ്യാപകൻ ജിബിൻ ജോസഫ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. ജെയ്സി കെ.ആർ. സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.കെ. നിധീഷ്, എം.പി.ടി.എ. പ്രസിഡന്റ് രജനി എന്നിവർ യോഗത്തിൽ സംസാരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്., യു.എസ്.എസ്., സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ കാഷ് അവാർഡുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.
Tags:
Peruvayal News