പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്ക്കാരം
കേന്ദ്രസർക്കാറിൻ്റെ നാഷണൽ ക്വോളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS)പുരസ്ക്കാരം പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു 95.08% മാർക്കോട് കൂടിയാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ ദേശീയ പുരസ്ക്കാരം ലഭിച്ചത്. NQAS പുരസ്ക്കാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വാർഷിക ഇൻസെൻ്റീവ് ലഭിക്കും. ജില്ലാതലത്തിലും, സംസ്ഥാന തലത്തിലുമുള്ള ക്വോളിറ്റി പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം ദേശീയ തലത്തിൽ വിലയിരുത്തലിനായി തയ്യാറായത്.ഔട്ട് പേഷ്യൻ്റ് വിഭാഗം, ലാബ്, ജനറൽ അഡ്മിനിസ്ട്രേഷൻ, നാഷണൽ ഹെൽത്ത് പ്രോഗ്രാം, എന്നീ നാല് മേഖലകളാണ് NQAS ൻ്റെ ഭാഗമായി വിലയിരുത്തുന്നത്. എല്ലാ വിഭാഗങ്ങളിലും 90 % അധികം മാർക്ക് ലഭ്യമാക്കിയാണ് കുടുംബാരോഗ്യ കേന്ദ്രം ഈ പുരസ്‌കാരത്തിന് അർഹമായത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ നൂതന പദ്ധതികൾ, ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കൽ, രോഗീസൗഹൃദ പ്രവർത്തനങ്ങൾ കുട്ടികൾക്കും അമ്മമാർക്കുമുള്ള ക്ലിനിക്കുകൾ, ആശുപത്രി നവീകരണ പ്രവർത്തികൾ, പാലിയേറ്റീവ് പദ്ധതികൾ, പബ്ലിക്ക് ഹെൽത്ത് പ്രവർത്തനങ്ങൾ, ഇ-ഹെൽത്ത്, അനുയാത്ര തുടങ്ങിയ പ്രവർത്തനങ്ങൾ പുരസ്ക്കാരത്തിന് അർഹരാക്കി. ഗ്രാമ പഞ്ചായത്തിൻ്റെയും, നാഷണൽ ഹെൽത്ത് മിഷൻ്റെയും, ആശുപത്രി വികസന സമിതിയുടെയും സഹായത്തോട് കൂടി ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്, " കാഷ് "(Kerala Accreditation Standards for Hospitals)അവാർഡും, "ആർദ്രകേരളപുരസ്ക്കാരം "വും നേടിയ കുടുംബാരോഗ്യ കേന്ദ്രത്തിന് ആരോഗ്യ മേഖലയിലെ ഈ ഉന്നത പുരസ്ക്കാരമായ NQAS ലഭ്യമായത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr: രമ്യ പത്മനാഭൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായാണ്.
Tags:
Perumanna News