കോഴിക്കോട് ജില്ല
ഇക്കണോമിക്സ് അധ്യാപകരുടെ കൂട്ടായ്മ +2 പരീക്ഷയിൽ ജില്ലയിൽ 200/200 മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങ് ജി.എസ്.ടി. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ എ.കെ. പ്രതീഷ് കെ.എ.എസ്. ഉദ്ഘാടനം ചെയ്തു. ഹിമായത്ത് സ്കൂൾ മാനേജർ പി.കെ.വി. അബ്ദുൾ അസീസ് മുഖ്യാതിഥിയായിരുന്നു.
എഴുത്തുകാരനായ ഡോ. പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹിമായത്ത് സ്കൂൾ പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ ആശംസയർപ്പിച്ചു. സാമ്പത്തികശാസ്ത്രത്തിലെ വിവിധ തൊഴിൽ സാധ്യതകളും പുതിയ പ്രവണതകളും കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് ജില്ലാ കൺവീനർ പി.കെ. ഷാജി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി.
ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള
ഇക്കണോമിക്സ് ക്ലബ്ബ് -ഈക്കോൺസ്പെയർ-ൻ്റെ ജില്ലാതല ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു. ജില്ലയിലെ ഹയർ സെക്കൻ്ററി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി എസ്. ശ്രീജിത്ത് സ്വാഗതവും ട്രഷറർ ശ്രീമതി കവിത നന്ദിയും പറഞ്ഞു.
Tags:
Kozhikode News