പെരിങ്ങൊളം, പടനിലം സ്കൂള്‍ വാഹനങ്ങള്‍ മുൻ എം.പി
എളമരം കരീം ഫ്ളാഗ് ഓഫ് ചെയ്തു.
പെരിങ്ങൊളം ഗവ. ഹയര്‍ സെകന്‍ററി സ്കൂള്‍, പടനിലം ഗവ. എല്‍.പി സ്കൂള്‍ എന്നിവക്ക് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കര്‍മ്മം മുന്‍ എം.പി എളമരം കരീം നിര്‍വ്വഹിച്ചു.
രാജ്യസഭ അംഗമായിരിക്കെ എളമരം കരീം തന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വാഹനം വാങ്ങാന്‍ പെരിങ്ങൊളം സ്കൂളിന് 20 ലക്ഷം രൂപയും പടനിലം സ്കൂളിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. രണ്ട് സ്കൂളുകളിലായി നടന്ന പരിപാടികളില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ബുഷ്റ, പെരിങ്ങൊളം ഹയര്‍ സെകന്‍ററി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് പി. റഷീദ്,പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ പ്രീതി, പി സുഹറ ഹെഡ്മിസ്ട്രസ് ആശാ സിന്ധു, സ്കൂള്‍ വികസന സമിതി അംഗം എ. മണിവര്‍ണ്ണന്‍, പടനിലം സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് പി. വിജേഷ്, ഹെഡ്മിസ്ട്രസ് കെ.ടി മിനി, അധ്യാപകന്‍ കെ. ജലീല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ. രാജീവ് കുമാര്‍, എം. അബ്ദുറഹിമാന്‍, ഒ.പി അസ്സന്‍കോയ, പി. പ്രവീണ്‍, എസ്.എം.സി ചെയര്‍മാന്‍ വി. അഷ്റഫ്, വികസന സമിതി അംഗം എം. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Tags:
Peruvayal News



