Trending

രോഗികളും കൂട്ടിരിപ്പുകാരും പിടഞ്ഞു മരിക്കുമ്പോഴും വീണ വായിക്കുന്ന ആരോഗ്യമന്ത്രി അപമാനം: ഉമ്മർ പാണ്ടികശാല

രോഗികളും കൂട്ടിരിപ്പുകാരും പിടഞ്ഞു മരിക്കുമ്പോഴും വീണ വായിക്കുന്ന ആരോഗ്യമന്ത്രി അപമാനം: ഉമ്മർ പാണ്ടികശാല


മാവൂർ: ആശുപത്രി കെട്ടിട ങ്ങൾ നിലംപൊത്തി രോഗികളും കൂട്ടിരിപ്പുകാരും പിടഞ്ഞു മരിക്കുമ്പോഴും വീണ വായിക്കുന്ന ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണെ ന്ന് മുസ്ല‌ിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല പറഞ്ഞു. സർ ക്കാർ ആശുപത്രികളിലെ ദുരിത പൂർണ്ണമായ അവസ്ഥ ഇ ടതുപക്ഷ സഹയാത്രികനായ ഡോക്ടർ വിളിച്ചു പറയുമ്പോഴും മന്ത്രി സിസ്റ്റത്തെ പഴിചാരി രക്ഷപ്പെടാൻ ആണ് ശ്രമി ക്കുന്നത്. ആരോഗ്യരംഗം ഇ ത്രയധികം വഷളായ കാലം കേരളം ഇതിനുമുമ്പ് കണ്ടിട്ടില്ല. തകർന്ന കെട്ടിടത്തിനടി യിൽ പെട്ട് മരണപ്പെട്ട സഹോ ദരിയുടെ ബന്ധുക്കളുടെ രോദനം മനസ്സാക്ഷിയുള്ള വരെ ന ടക്കുന്നതാണ്. മന്ത്രിമാരുടെ മുൻവിധിയോടുകൂടിയുള്ള ചി ല പ്രസ്താവനകളാണ് ഈ മ രണത്തിന് കാരണമായത്.
അതുകൊണ്ടുതന്നെ നരഹത്യാ ശ്രമത്തിന് കുറ്റം ചുമത്തി മന്ത്രിക്കെതിരെ കേസെടു ത്തെപറ്റൂ. ഇത് സംബന്ധിച്ച് വ്യ വ്യക്തമായ അന്വേഷണം വേണം.
അതിനു മുന്നോടിയാ യി മന്ത്രി രാജി വെച്ച് പുറത്തു പോകുന്നതായിരിക്കും ഉചിതം. ആരോഗ്യ വകുപ്പിലെ കെ ടുകാര്യസ്ഥത അവസാനിപ്പി ക്കുക, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചു കൊണ്ട് കുന്നമംഗലം നി യോജകമണ്ഡലം മുസ്ലിം ലീഗ് മാവൂരിൽ സംഘടിപ്പിച്ച സമര
സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. നിയോ ജക മണ്ഡലം പ്രസിഡണ്ട് കെ. മുസ മൗലവി അദ്ധ്യക്ഷത വഹി ച്ചു. ടി.പി അഷ്റഫ് വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി. മു സ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ ഖാലിദ് കിളിമുണ്ട, ഒ. ഹുസ്സൈൻ, വി.പി മു ഹമ്മദ് മാസ്റ്റർ, കെ.കെ കോയ, മങ്ങാട്ട് അബ്ദുൽറസാഖ്, എ. കെ മുഹമ്മദലി, അഹമ്മദ് കു
ട്ടി അരയങ്കോട്, സി. മരക്കാരുട്ടി, കെ.എം.എ.റഷിദ്, എ.കെ. ഷൗക്കത്തലി, പി. അബ്ദുൽ അ സീസ്, ഐ. സൽമാൻ, എ.പി.സ ഫിയ,ടി.കെ. സീനത്ത്, സി.കെ. ഫസീല, കെ.എം അഹമ്മദ്, അ രിയിൽ അലവി, എൻ.പി അഹ മ്മദ്, ഷാക്കിർ പാറയിൽ എന്നി വർ പ്രസംഗിച്ചു. ജനറൽ സെ ക്രട്ടറി എൻ.പി ഹംസമാസ്റ്റർ സ്വാഗതവും കെ ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post