വിദ്യാർഥികളുടെ ലഹരി ജ്വര പ്രതിരോധം വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും
മജ്ലിസ് ശൂറാ കൗൺസിൽ
പുവ്വാട്ട് പറമ്പ്:
സംസ്ഥാനത്തെ വിദ്യഭ്യാസ കലാലയങ്ങളിലൂടെയുള്ള വിദ്യാർഥികളുടെ ലഹരി ജ്വരം കുടുംബങ്ങളുടെ ശരിയായ നിലനിൽപിന് വൻ ഭീഷണിയാണെന്നും ' ഇത് സമുഹത്തിനു ഉൽകണ്ഠയും അസ്വസ്ഥനയും ഉളവാക്കുന്നതാണെന്നും ഇതിനെ 7 ധിരോധിക്കേണ്ടത'സർക്കാരിനെ പ്പോലേ സാമുഹ്യപ്രവവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും മത സംഘടനകൾക്കും ബാധ്യതയുണ്ടെന്നും മജ്ലിസ് 5 Gc ആറാംശുറാ കൗൺസിൽ അഭിപ്രായപ്പെട്ടു.
സ്കൂൾ പാഠ്യ പദ്ധതിയിൽ ലഹരിയെ നിരുത്സാഹപ്പെടുത്തുന്ന വിവിധ മത ഗ്രന്ഥങ്ങളുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയും ഗാന്ധിജി, ശ്രീരാ നാരായണ ഗുരു തുടങ്ങിയവരുടെ മഹൽ വചനങ്ങൾക്ക് പ്രചരണങ്ങൾ നൽകിയും ലഹരിക്ക് വിധേയമായ വിദ്യാർഥികളെ സർക്കാർ ചിലവിൽ നിർബന്ധമായി ചികിൽസിച്ചും ലഹരി വിപണി ദല്ലാൾമാരെ മാതൃകാപരമായി സിക്ഷിച്ചും പ്രതിരോധം ആയാസകരമാക്കാമെന്ന് ശുറാ കൗൺസിൽ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നാൽപത് പരിഹാര മാർഗ്ഗങ്ങൾ സർക്കാരിനു സമർപ്പിക്കാനും ശുറാ കൗൺസിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തിലേക്ക് ലഹരി വിപണിക്കാർ പ്രതീക്ഷ വെക്കുന്നത് മനസംഘടനകളിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസം രമൃതയിൽ എത്തണമെന്നും ലഹരിയെ പ്രതിരോധിക്കാൻ ഇത് അനിവാര്യമാണന്നും കൗൺസിൽ കുട്ടിച്ചേർത്തു.
സയ്യിദ് ഹാശിം അൽ ഹദ്ദാദ് ഉൽഘാടനം ചെയ്തു. എം ഉമ്മർ ഹാജി അദ്ധ്യക്ഷനായിരുന്നു ഡോ. അബദുറഹ്മാൻ ആദർശ്ശേരി, അസിസ് മാസ്റ്റർ എടരിക്കോട് മജിദ് മാടമ്പാട്ട്. ഡോ:ഖാസിമുൽ ഖാസിമി, 'കെ'കെ 'കോയ മുസ്ല്യാർ, എൻ പി അഹ്മദ് എ കെ മുഹമ്മദലി എം പി .മുഹമ്മദ് സാബിർ ഖാസിമി' സുബൈർ നെല്ലൂളി , ഹംസ പെരിങ്ങളം, വി പി വിരാൻ കോയ എ.പി ബഷീർ, നാസർ ഖാൻ, സിദ്ധീഖ് ചാലിയം ചർച്ചയിൽ പങ്കെടുത്തു. എംസി സൈനുദ്ധീൻ സ്വാഗതവും അബ്ദുറഹ്മാൻ കരിപ്പാൽ നന്ദിയും പറഞ്ഞു
Tags:
Peruvayal News

