പെരുവയൽ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക ആശ്വാസം:
പെരുവയൽ: കാലവർഷമെത്തുമ്പോൾ പെരുവയൽ അങ്ങാടിയോട് ചേർന്നുള്ള റോഡ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പേടിസ്വപ്നമായിരുന്നു.
പെരുവയൽ ജുമാ മസ്ജിദിനും ക്രിസ്ത്യൻ പള്ളിക്കും സമീപമുള്ള ഈ റോഡിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് ഇവിടുത്തെ നിത്യജീവിതം ദുസ്സഹമാക്കിയിരുന്നു. ഈ ദുരിതാവസ്ഥ 'ട്രൂ ലൈവ് ഓൺലൈൻ മീഡിയ' വാർത്തയാക്കിയതോടെ പ്രശ്നത്തിന് ഒരു താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവ സന്നദ്ധപ്രവർത്തകർ വെള്ളക്കെട്ട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇവരുടെ കൂട്ടായ പ്രയത്നത്തിലൂടെ റോഡിലെ വെള്ളക്കെട്ട് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. പി.കെ. മുനീർ, ഹരീഷ് കുമാർ, സുബൈർ പാട്ടത്തിൽ, സലാഹുദ്ദീൻ, റഷീദ്, പി കെ ഷമീർ, മുജീബ് പാലക്കോട്ടുമ്മൽ തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കുചേർന്നു.
Tags:
Peruvayal News



