കെ.പി വിജയനെ അനുസ്മരിച്ചു.
മാവൂർ:കലാ-സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും പൗരപ്രമുഖനും
CPIM മാവൂർ ടൗൺ നോർത്ത് ബ്രാഞ്ച് മെമ്പറുമായിരുന്ന കെ.പി. വിജയന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. സിപിഐഎം മാവൂർ ടൗൺ നോർത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് KP വിജയൻ അനുസ്മരണം
മാവൂർ എകെജി ഭവനിൽ വെച്ച്
സംഘടിപ്പിച്ചത്.
സി.പി. ഐ (എം) കുന്ദമംഗലം ഏരിയാ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി അനുസ്മരണപ്രഭാഷണം നടത്തി. കെ.ജി പങ്കജാക്ഷൻ, എം. ധർമ്മജൻ, പുതുക്കുടി സുരേഷ്, കെ.പി.ചന്ദ്രൻ , ടി.പി.സി.വളയന്നൂർ, മാവൂർ വിജയൻ , ശ്രീകുമാർ മാവൂർ, ഇ.എൻ. പ്രേമനാഥൻ തുടങ്ങിയവർ സംസാരിച്ചു. പി.രാമൻ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി പി. സുനിൽകുമാർ അദ്ധ്യക്ഷനായി. പി.പീതാംബരൻ നന്ദി പറഞ്ഞു.
Tags:
Mavoor News

