Trending

വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളിലൂടെയാണ് മഹല്ലുകൾ ശാക്തീകരിക്കപ്പെടുക: വി.എം .ഉസ്സൻ കുട്ടി മാസ്റ്റർ

വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളിലൂടെയാണ് മഹല്ലുകൾ ശാക്തീകരിക്കപ്പെടുക:
വി.എം .ഉസ്സൻ കുട്ടി മാസ്റ്റർ


ഇസ് ലാമിക ചരിത്രത്തിൽ പ്രധാനപ്പെട്ട സംവിധാനമാണ് മഹല്ലുകൾ. വിശുദ്ധ മദീനയിൽ തിരു നബിയുടെ കാലത്ത് തന്നെ നിലവിൽ വന്നതാണിത്. ശരീഅത്ത് നിയമങ്ങളും ,ഓരോ കാലത്തും നടപ്പിൽ വരുത്തേണ്ട രീതികളും കർമ്മ ശാസ്ത്രവും മഹല്ല് നേതൃത്വത്തിന് ബോധ്യമുണ്ടായാൽ മാത്രമെ വ്യവസ്ഥാപിതമായ രീതിയിൽ മഹല്ലുകളെ കൊണ്ട് പോവാൻ സാധിക്കുകയും മഹല്ല് ശാക്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളുവെന്ന് ജില്ലാ എസ്.എം.എഫ് സെക്രട്ടറി പ്രൊഫസർ വി.എം.ഉസ്സൻ കുട്ടി മാസ്റ്റർ പറഞ്ഞു.
ചാത്തമംഗലം പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ കമ്മിറ്റി സംഘടിപ്പിച്ച പoന ക്ലാസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി കെ.സി.മുഹമ്മദാജി അധ്യക്ഷത വഹിച്ചു,


അടിസ്ഥാന പരമായി മഹല്ല് നേതൃത്വത്തിലുള്ളവർ മനസ്സിലാകേണ്ട വിവാഹം, വിവാഹമോചനം, ഖുൽ ഹ് ,ഫസ്ഖ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രാഫസർ ഉസ്താദ് ഹംസ ഹൈതമി അവതരിപ്പിച്ചു.


കെ.എ.ഖാദർ മാസ്റ്റർ, സി.എ. ശുകൂർ മാസ്റ്റർ, അസീസ് മുസ്ലിയാർ മലയമ്മ, എ.പി.അബൂബക്കർ കുട്ടി ഹാജി, ഇ സി എം ബഷീർ മാസ്റ്റർ, നാസർ മൗലവി ചാത്തമംഗലം, പി.മൊയ്തു മലയമ്മ,അബ്ദുറഹിമാൻ കുട്ടി പാലക്കുറ്റി,കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാർ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി.ഹമീദ് മാസ്റ്റർ, എ.കെ.ഇബ്രാഹിം ഹാജി വെണ്ണക്കോട്, വി.എ.മജീദ്,
വി.കെ.അബ്ദുള്ള അരയങ്കോട്, കുഞ്ഞിമരക്കാർ മലയമ്മ എന്നിവർ പ്രസംഗിച്ചു.

മുഹമ്മദ് ശരീഫ് കുറ്റ്യാടി ഖിറാഅത്ത്  അവതരിപ്പിച്ചു.

പഞ്ചായത്ത് എസ്.എം.എഫ് ജനറൽ സെക്രട്ടറി അയ്യൂബ് കൂളിമാട് സ്വാഗതവും സെക്രട്ടറി യൂസുഫ് മാസ്റ്റർ കളൻ തോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post