പെരുവയൽ പഞ്ചായത്ത് പി.ടി.എച്ച് സ്പെഷ്യൽ കൺവെൻഷൻ പൂവാട്ടുപറമ്പിൽ നടന്നു
പൂവാട്ടുപറമ്പ്: പെരുവയൽ പഞ്ചായത്ത് പി.ടി.എച്ച് (പൂക്കോയ തങ്ങൾ ഹോസ്പിസ്) കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി ഒരു സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു.
കിടപ്പുരോഗികളെ പരിചരിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്ന വളണ്ടിയർമാരുടെ സംഗമം പൂവാട്ടുപറമ്പ് സി എച്ച് സൗദത്തിലായിരുന്നു നടന്നത്.
പി.ടി.എച്ച് പഞ്ചായത്ത് കോഡിനേറ്റർ അബ്ദുറഹിമാൻ വെള്ളിപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിംഗ് പ്രസിഡണ്ട് എൻ.വി കോയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഹബീബ്, പി.ടി.എച്ച് മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലൂളി, സി എച്ച് സെന്റർ കോഡിനേറ്റർ ഗഫൂർ ചെറുപ്പ, വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ ഫസീല, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബുഷ്റ, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ജുമൈല കുന്നുമ്മൽ, സായിമത്ത് ആയിഷ വെള്ളിപറമ്പ്, ജി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
Peruvayal News