പ്രകൃതി സൗഹാർദ പുരസ്‌കാരം കൈമാറി
കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിൽ ഏർപ്പെടുത്തിയ ഒന്നാമത് 'പ്രകൃതി സൗഹാർദ പുരസ്‌കാരം' മുതിർന്ന കർഷകനായ തങ്കപ്പൻ പണിക്കാശേരി ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട പുരസ്‌കാരം കൈമാറി. വർഷം മുഴുവൻ മണ്ണിനെ പരിപാലിക്കുകയും, പ്രപഞ്ചത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഉറവിടവുമായ കർഷകനാണ് യഥാർഥ പ്രകൃതി സംരക്ഷകനെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് യൂത്ത് കോൺഗ്രസ് അവാർഡ് പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, സണ്ണി പാര ഡൈസ്, വി.ജെ.സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്മൽ ചാലിടം, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ പൂവത്തുംചോല എന്നിവർ സംസാരിച്ചു.
Tags:
Kozhikode News