മാഹി കോ - ഓപ്പറേറ്റിവ് കോളേജ്: ഇഗ്‌നൈറ്റ് ഇൻഡക്ഷൻ ദിനാഘോഷം നടത്തി
മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ഇഗ്‌നൈറ്റ് എന്ന പേരോടെ ഇൻഡക്ഷൻ ദിനം ആഘോഷിച്ചു. പുതുതായി ചേർന്ന വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൻ്റെയും വിദ്യഭ്യാസ മൂല്യങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഓറിയൻ്റേഷൻ പരിപാടിക്കും തുടക്കം കുറിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ പുതിയ അധ്യയനവർഷം സുഗമമാക്കുവാൻ ബ്രിഡ്ജ്കോഴ്സുകളും പരിപാടിയുടെ ഭാഗമായി നടക്കും. കോളജ് ചെയർമാനും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രസിഡന്റ് സജിത് നാരായണൻ മുഖ്യഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സി.ജി.ലക്ഷ്മിദേവി, ശ്രീജേഷ് എം.കെ, ആശാലത.പി.പി, ശ്രീധരൻ.കെ, ഷജേഷ്, സുരേഷ് ബാബു പി.കെ, രജീഷ് ടി.വി സംസാരിച്ചു.
Tags:
Kerala News