Trending

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പെരുവയലിൽ ബഡ്സ് സ്കൂളിന് തുടക്കം

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പെരുവയലിൽ ബഡ്സ് സ്കൂളിന് തുടക്കം


ഭിന്നശേഷി വിദ്യാർഥികൾക്കായി പെരുവയൽ ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറ്റിക്കാട്ടൂർ ചാലിയറക്കലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. കീഴ്മാട് സ്വന്തമായ കെട്ടിടത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 25 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.


എം കെ രാഘവൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
അനീഷ് പാലാട്ട്, ഷാഹിന സലാം, മെമ്പർ പി എം ബാബു, സിഡി എസ് ചെയർപേഴ്സൺ ടി കെ റീന, സി എം സദാശിവൻ, രവി കുമാർ പനോളി, പേങ്കാട്ടിൽ അഹമ്മദ് ,എൻ വി കോയ, രാജീവ് ചാത്തമ്പത്ത്, കോയട്ടി മാസ്റ്റർ , അസി. സെക്രട്ടറി റഷീദ്, ഐസിഡിഎസ് സൂപ്പർവൈസർ ഷീജാ പീറ്റർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post