Trending

എ കെ ആർ ആർ ഡി എ കോഴിക്കോട് താലൂക്ക് ജില്ലാ സമ്മേളനങ്ങൾ കോഴിക്കോട് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

എ കെ ആർ ആർ ഡി എ കോഴിക്കോട് താലൂക്ക് ജില്ലാ സമ്മേളനങ്ങൾ കോഴിക്കോട് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു



താലൂക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീ ജോണി നെല്ലൂർ ഉൽഘാടനം നിർവഹിച്ചു .
സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി മുഖ്യ പ്രഭാഷണവും റേഷൻ വ്യാപാരികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച കാരുണ്യ സ്പൃശം പദ്ധതിയെ പറ്റി ശ്രീ പി പവിത്രൻ വിശദീകരിച്ചു.


ചടങ്ങിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
താലൂക്ക് സെക്രട്ടറി ശ്രീ സുനിൽ കുമാർ എം പി റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സ്വാഗത സംഘം കൺവീനർ ഇ ശ്രീജൻ സ്വാഗതവും സർവശ്രീ കെപി അഷ്റഫ്,രവീന്ദ്രൻ പുതുക്കോട്,ഇല്ലക്കണ്ടി ബഷീർ,അനിൽ കുമാർ കുരുവട്ടൂർ,വി വി നാരായണൻ,രമേശൻ ഗോതമ്പ് റോഡ്,അബ്ദുറഹിമാൻ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമ്മേളനത്തിൽ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കാൻ യോഗം ആവശ്യപ്പെട്ടു

റേഷൻകടകളിലെ റേഷൻ സാധനങ്ങളുടെ വിതരണം സപ്ലൈകോയിൽ നിന്നും മാറ്റി എഫ് സി ഐ നേരിട്ട് നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു

റേഷൻ മണ്ണെണ്ണ ഗുഡ്സ് ഓട്ടോകളിലും മാറ്റ് ചരക്ക് കൊണ്ടുവരാൻ നിയമം അനുവദിക്കാത്തതിനാൽ മണ്ണെണ്ണ റേഷൻകടകളിൽ നേരിട്ട് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

ക്ഷേമനിധി ആനുകൂല്യം കാലോചിതമായി പരിഷ്കരിക്കുകയോ അതല്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകി പിരിച്ച് വിടുകയോ ചെയ്യാൻ യോഗം ആവശ്യപ്പെട്ടു.
രാധാകൃഷ്ണൻ ചൂലൂർ കൃതജ്ഞ രേഖപ്പെടുത്തി

Post a Comment

Previous Post Next Post