ഗ്രീൻഫീൽഡ് ഹൈവേയിലെ വന്യമൃഗ ശല്യം; കർഷകരുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് കർഷകസംഘം
പെരുമണ്ണ സൗത്ത്: ഗ്രീൻഫീൽഡ് ഹൈവേയിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർഷകസംഘം പെരുമണ്ണ സൗത്ത് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഞായറാഴ്ച പാറമ്മലിലെ സഖാവ് കണ്ടംപറമ്പത്ത് രാധാകൃഷ്ണൻ നായർ നഗറിൽ വെച്ച് നടന്ന സമ്മേളനം ഏരിയ പ്രസിഡണ്ട് കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് രാജീവ് പെരുമൺപുറ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. മേഖല പ്രസിഡണ്ട് എ.പി ഉമ്മർക്കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി എ. ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ബി.സജിത്ത് കുമാർ സ്വാഗതം ആശംസിച്ചു.
Tags:
Perumanna News

