Trending

പെരുമണ്ണയിൽ മുതിർന്നവരുടെ കൂട്ടായ്മ ചിരിയുടെയും സന്തോഷത്തിന്റെയും നിറവിൽ

പെരുമണ്ണയിൽ മുതിർന്നവരുടെ കൂട്ടായ്മ ചിരിയുടെയും സന്തോഷത്തിന്റെയും നിറവിൽ


പെരുമണ്ണ: നന്മ റസിഡൻസ് അസോസിയേഷൻ അഞ്ചാം വാർഡിൻ്റെ നേതൃത്വത്തിൽ പാറക്കോട്ടുപൊയിലിൽ സംഘടിപ്പിച്ച "പുഞ്ചിരി ചിരി പൊട്ടിച്ചിരി" എന്ന മുതിർന്നവരുടെ കൂട്ടായ്മ ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും അംഗങ്ങളുടെ സൗഹൃദ സംഗമവും പരിപാടിയെ വർണ്ണാഭമാക്കി.


റസിഡൻസ് ജനറൽ സെക്രട്ടറി പി പി കോമളവല്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി വിജി പി പി, വത്സല കെ കെ, ബാനുമതി കെ കെ, ഉണ്ണികൃഷ്ണൻ പി പി, കെ.സി ഷംസുദ്ദീൻ, പാലിയേറ്റീവ് കെയർ അംഗം ഹൽക്ക, ലത പി.കെ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മുതിർന്ന അംഗങ്ങൾക്ക് ഒത്തുചേരാനും, അവരുടെ അനുഭവങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും, വിവിധ കലാപരമായ പ്രകടനങ്ങളിലൂടെ ആഹ്ളാദിക്കാനും ഈ കൂട്ടായ്മ വേദിയൊരുക്കി. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സംഘാടകർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post