Trending

മാവൂരിൽ മുഅല്ലിം ദിനാചരണം

മാവൂരിൽ മുഅല്ലിം ദിനാചരണം:
എം.പി മുഹമ്മദ് ഹാജിക്ക് ആദരം


മാവൂർ: മാവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഅല്ലിം ദിനാചരണത്തിൽ, ദീർഘകാലം മാവൂർ മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച എം.പി മുഹമ്മദ് ഹാജിയെ ആദരിച്ചു.
മഹല്ല് പ്രസിഡണ്ട് എം.പി അലവിക്കുട്ടി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഷഫീഖ് ഹുദവി, മുഹമ്മദ് ഹാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. മദ്രസ സബ് കമ്മിറ്റി ചെയർമാൻ പി.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹനീഫ മൗലവി, കെ. ജാഫർ, മുനീർ തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
മദ്രസ കമ്മിറ്റി സെക്രട്ടറി പി. അബ്ദു ലത്തീഫ് സ്വാഗതവും ശമീർ എഴുനിലത്ത് നന്ദിയും പറഞ്ഞ ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

Post a Comment

Previous Post Next Post