വിദ്യാരംഗം കലാസാഹിത്യ വേദിക്ക് പ്രൗഢമായ തുടക്കം
കാവുംമന്ദം: വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തരിയോട് ഗവൺമെൻറ് എൽ പി സ്കൂളിൽ തുടക്കമായി. ലോകജീവിതത്തെ ഏറെ സ്വാധീനിച്ച ബാലിക ഗ്രേറ്റ തുൻബയെപ്പോലെ ധാരാളം കുട്ടികളെ പരിചയപ്പെടുത്തിയും കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടിയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. എം.പി.ടി.എ.പ്രസിഡണ്ട് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ് എം പി കെ ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ സ്വാഗതവും ബാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
Kerala News