കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ കോഴിക്കോട് റൂറൽ ഉപജില്ലാ കമ്മിറ്റി പെരുവയലിൽ ഇരിപ്പിടം സമർപ്പിച്ചു
പെരുവയൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ഉപജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പെരുവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ പാവപ്പെട്ട രോഗികൾക്കായി ഇരിപ്പിടങ്ങൾ സമർപ്പിച്ചു.
പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരിയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ അമ്പിളി അരവിന്ദും പഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരിയും ചേർന്ന് ഉപഹാരം സ്വീകരിച്ചു.
റൂറൽ ഉപജില്ലാ സെക്രട്ടറി ജ്യോതിഷ് ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ റൂറൽ ഉപജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട് ആശംസകൾ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് എളവന, സീമ ഹരീഷ്, ഉനൈസ് അരീക്കൽ, കോഴിക്കോട് റവന്യൂ ജില്ല വൈസ് പ്രസിഡണ്ട് ഹരീഷ് മാഷ്, കോഴിക്കോട് റവന്യൂ ജില്ല കൗൺസിലർ നജീബ്, കോഴിക്കോട് റവന്യൂ ജില്ലാ കൗൺസിലർ ഷീജ ടീച്ചർ, കോഴിക്കോട് വിദ്യാഭ്യാസ ജില്ല ട്രഷറർ അരുൺകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉപജില്ലാ വൈസ് പ്രസിഡണ്ട് പ്രണീത് നന്ദി പറഞ്ഞു.
Tags:
Peruvayal News