Trending

റോയൽ കോട്ടപ്പാടം റോഡ് വികസനം യഥാർഥ്യമാക്കും

റോയൽ കോട്ടപ്പാടം റോഡ് വികസനം യഥാർഥ്യമാക്കും


റോയൽ കോട്ടപ്പാടം റോഡ് വികസന കമ്മിറ്റി
രൂപീകരണമായതിന് ശേഷം ആദ്യയോഗം 18/7/2025 വെള്ളി : റോയൽ കർട്ടൺ ഓഫീസ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെട്ടു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി. അഷ്‌റഫ്‌ യോഗം ഉദ്ഘാടനം നിർവഹിച്ചു. 


റോയൽ കോട്ടപ്പാടം വികസന കമ്മിറ്റി ചെയർമാൻ കെ. എം. എ. ലത്തീഫ് അധ്യക്ഷം വഹിച്ചു.
സക്കീർ പാറക്കാട്ട്, സൈദലവി മാഷ്, കെപി. സുബൈർ,അസ്‌കർ കളത്തിങ്ങൾ,കെ. നാസർ, കെ. പി അഷ്‌റഫ്‌ കെ. ടി. റസാക്ക് എന്നിവർ സ്വാഗതമാശംസിച്ചു.കരികുളങ്ങര അശോകൻ ചർച്ച ഉദ്ഘാടനം ചെയ്തു. സംഷീർ പുതിയകത്ത്, തയ്യിൽ ബീരാൻ കോയ, മുജീബ്. പിസി, നിസാർ പി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. റോഡിന്റെ വിസ്തീർണം നിർണയിക്കുവാൻ പഠനം നടത്തുന്നതിന് കമ്മറ്റിയുടെ രക്ഷാധികാരി ടി. അബ്ദുൽ റസാക്കിനെ യോഗം ചുമതലപ്പെടുത്തി. റോഡിനായി സ്ഥലം വിട്ടുകിട്ടുന്നതിന്  വീടുകൾ കയറിയിറങ്ങി ബോധവൽക്കരണം നടത്താൻ സമിതിയെ നിയമിച്ചു. സമിതിയെ നയിക്കുന്നതിന് വർക്കിങ് ചെയർമാൻ പികെ. ജാഫറിനെയും ചുമതലപ്പെടുത്തി. എന്തു പ്രതിസന്ധികൾ ഉണ്ടായാലും അതിനെ തരണം ചെയ്ത്. റോയൽ കോട്ടപ്പാടം റോഡ് യഥാർഥ്യമാക്കുമെന്ന യോഗത്തിലെ ഐക്യകണ്ടേനെ എടുത്ത തീരുമാനം ചെയർമാൻ കെ എംഎ ലത്തീഫ് യോഗത്തിൽ പ്രഖ്യാപിച്ചു. ജനറൽ കൺവീനർ മെഹബൂബ് സ്വാഗതവും, കാരട്ടിയാട്ടിൽ ത്വയ്യിബ് നന്ദി പ്രകടനവും നടത്തി.

Post a Comment

Previous Post Next Post