Trending

പാരൻ്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

പാരൻ്റിംഗ് ക്ലാസ് സംഘടിപ്പിച്ചു


പെരുമണ്ണ: അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ പാരൻ്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ക്ലാസിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് കെ.ടി മുഹമ്മദ് അനീസ് നിർവഹിച്ചു.'എങ്ങനെ ഒരു നല്ല രക്ഷിതാവാകാം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ക്ലാസിന് പ്രശസ്ത പാരൻ്റിംഗ് കോച്ച് ഷർഷാദ് പുറക്കാട് നേതൃത്വം നൽകി.പി.ടി.എ വൈസ് പ്രസിഡൻ്റ് ടി. ബിജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.പി.ടി.എ പ്രസിഡൻ്റ് സി.പി ആയിഷാബി പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.സി ശരീഫ്, ടി.കെ സിറാജുദ്ദീൻ,കെ.വി സുൽഫിക്കർ,എ.പി അബ്ന,കെ.പി അഹമ്മദ് ഫൈസൽ, കെ.ഇമാമുദ്ദീൻ സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post