സമരാഗ്നി സംഘടിപ്പിച്ചു.
പുവ്വാട്ട്പറമ്പ് :
കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരാഗ്നി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പുവ്വാട്ട്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ സ്വാഗതവും കെ.പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. ടി.പി.എം സാദിഖ്,ഇ.എം സിറാജ്, സി.ടി ശരീഫ്,എൻ.ടി അബ്ദുല്ല നിസാർ, ഷാക്കിർ പാറയിൽ, പി.കെ അബ്ദുൽ ഹക്കീം,എ.പി അബ്ദുസമദ്, യാസർ അറഫാത്ത്, ഹാരിസ് പെരിങ്ങൊളം,റിയാസ് പുത്തൂർമഠം, കെ.അഷ്റഫ്, കെ.എം മുർത്താസ്,ഹബീബ് ചെറൂപ്പ,റസാഖ് പുള്ളന്നൂർ,ഫാസിൽ കളൻതോട്,ഇ.ഷറഫുദ്ദീൻ,നിസാം ചെറുപ്പ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Peruvayal News