Trending

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവൂർ യൂണിറ്റ് വനിതാ കൺവെൻഷൻ ശ്രദ്ധേയമായി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവൂർ യൂണിറ്റ് വനിതാ കൺവെൻഷൻ ശ്രദ്ധേയമായി


മാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മാവൂർ യൂണിറ്റിന്റെ വനിതാ കൺവെൻഷൻ ജൂലൈ 31-ന് മാവൂർ പാറമ്മൽ സ്നേഹ ഭവനിൽ വെച്ച് വിവിധ പരിപാടികളോടെ നടന്നു. പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഈ കൺവെൻഷൻ.
വനിതാ വേദി കൺവീനർ എ.പി. മിനി സ്വാഗതം ആശംസിച്ചു. ചെയർപേഴ്സൺ പി. ബൽക്കീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എ.എം. ജമീല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു.
വി. വീരാൻകുട്ടി (കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി), കെ.സി. ഗീത (കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി അംഗം), എം.എം. ഇസ്മയിൽ മാസ്റ്റർ (യൂണിറ്റ് പ്രസിഡന്റ്), സി. രാമചന്ദ്രൻ (സെക്രട്ടറി), എ.ആർ. കുട്ടികൃഷ്ണൻ (കെ.എസ്.എസ്.പി.യു ജില്ലാ കൗൺസിൽ അംഗം), ദിലീപ് കുമാർ (കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ്), എൻ.എം. ഭാസ്കരൻ മാസ്റ്റർ (കെ.എസ്.എസ്.പി.യു സാംസ്കാരിക സമിതി ചെയർമാൻ) എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഡോക്ടർ ഡെസ്നി നയിച്ച ആരോഗ്യബോധവൽക്കരണ ക്ലാസ് നടന്നു. മാറിവരുന്ന ഭക്ഷണ ശീലങ്ങൾ, വ്യായാമത്തിന്റെ ആവശ്യകത, സ്ത്രീകൾക്ക് ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ശേഷം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിലുള്ള കൂട്ടായ്മകളിലൂടെ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും കൂട്ടായ്മയുടെ അനിവാര്യതയെക്കുറിച്ചും പരിപാടിയിൽ സംസാരിച്ചവരെല്ലാം ഊന്നിപ്പറഞ്ഞു. സുലൈഖ പി. ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post