അടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശം: എൻ കെ റഷീദ് ഉമരി
മാവൂർ : അടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശമാണെന്നും അത് കൃത്യസമയത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ അധികാരികൾ തയ്യാറാകണമെന്നും SDPI സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തോടുള്ള അധികാരികളുടെ കടുത്ത അവഗണനക്കെതിരെ കല്പള്ളി ബ്രാഞ്ച് കമ്മിറ്റി മാവൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ നേതാക്കൾ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. SDPI ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് യു കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൽപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് യു കെ അധ്യക്ഷനായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ഗഫൂർ സ്വാഗതവും വൈസ്പ്രസിഡന്റ് ഷർജിന കെ നന്ദിയും പറഞ്ഞു.
റഷീദ് കെ പി
മീഡിയ ചാർജ്
SDPI കുന്ദമംഗലം മണ്ഡലം കമ്മിറ്റി
Tags:
Mavoor News