ചെറൂപ്പ മണക്കാട് ഗവ. യു.പി. സ്കൂളിൽ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു
ചെറൂപ്പ, ജൂലൈ 5, 2025: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറൂപ്പ മണക്കാട് ഗവ. യു.പി. സ്കൂളിൽ നിർമ്മിച്ച ശുചിത്വ സമുച്ചയം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മിനി രാരം പിലാക്കിൽ, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് യു.എ. ഗഫൂർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ടി.കെ. ഗണേശൻ, പ്രധാനാധ്യാപകൻ ഉണ്ണി ചിങ്കോൾ എന്നിവർ സന്നിഹിതരായിരുന്നു.
Tags:
Mavoor News