Trending

മാ കെയർ പദ്ധതിക്ക് തരിയോട് തുടക്കമായി

മാ കെയർ പദ്ധതിക്ക് തരിയോട് തുടക്കമായി


തരിയോട്: വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയും വിദ്യാർത്ഥികൾക്ക് പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനുമായി തരിയോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ  തരിയോട് നിർമ്മല ഹൈസ്കൂളിൽ മാ കെയർ എന്ന പേരിൽ വിപണന കേന്ദ്രം ആരംഭിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. എഡിഎംസി സലീന പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രവർത്തി സമയത്ത് വിവിധ ആവശ്യങ്ങൾക്കായി കുട്ടികൾ  പുറത്തുപോകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നത് ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയും ശുചിത്വമുള്ള അന്തരീക്ഷത്തിൽ പോഷക മൂല്യമുള്ള ഭക്ഷണം, സ്കൂൾ സ്റ്റേഷനറികൾ, ഓഫീസ് സ്റ്റേഷനറികൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ഇത്തരം കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുകയും ചെയ്യും.  അതിലൂടെ കുടുംബശ്രീ സംരംഭകർക്ക് വരുമാന മാർഗ്ഗവുമായി ഇതു മാറുന്നതാണ്. സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഷിജു മാത്യു, ഡി പി എം സുഹൈൽ, ജയേഷ്, സ്കൂൾ ലീഡർ അലൂഷ്, ബ്ലോക്ക്‌ കോർഡിനേറ്റർമാരായ മഹിജ എം എസ്, പ്രീത കെ പി, വിദ്യ മോൾ തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ജസ്സി തോമസ് നന്ദിയും പറഞ്ഞു. സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പിടിഎ ഭാരവാഹികൾ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.

Post a Comment

Previous Post Next Post