ചേളന്നൂരിൻ്റെ അഭിമാനമായി ശിവദ്
ചേളന്നൂർ: എറണാകുളത്ത് നടന്ന കേരള സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ 11 കാറ്റഗറി )ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം നേടി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അർഹത നേടിയ ശിവദ് എസ്. ചേളന്നൂർ പെരുമ്പൊയിൽ സ്വദേശിയും സിൽവർഹിൽസ് എഛ്.എസ് .എസ് .സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയും ആണ്. പേരാമ്പ്ര സി കെ ജി കോളേജിലെ അദ്ധ്യാപകൻ സന്തോഷ് കുമാറിന്റെയും സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ സുനിയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ.
Tags:
Kozhikode News

