ഹജ്ജ് 2026 ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
പെരുമണ്ണ: ഹജ്ജ് തീർത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, ആൾ ഇന്ത്യാ ഹാജീസ് ഹെൽപിംഗ് ഹാൻഡ്സിൻ്റെയും ആഭിമുഖ്യത്തിൽ പെരുമണ്ണയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പെരുമണ്ണ സി.എച്ച്. സൗധത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജാമിഅ: പ്രിൻസിപ്പാൾ ടി.എ.ഹുസ്സെെൻ ബാഖവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി.കബീർ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.പി. മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വട്ടോളി അബ്ദുറഹിമാൻ ബാഖവി പ്രാർത്ഥന നടത്തി. നിയോജക മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലൂളി, പഞ്ചായത്ത് കോഡിനേറ്റർ കെ.ആർ.എം ഹുസ്സൈൻ, കൺവീനർ ഇ.മുഹമ്മദ്കോയ, വി.പി.അസ്സൈനാർ,പി.അബ്ദുസ്സലാം, ജാഫർ മാനിശ്ശേരി, സി.നൗഷാദ്, പി.ടി.എസലാം, കെ.എൻ.മുഹമ്മദലി, പി.കെ.മുഹമ്മദ്, സി.ആലി, എൻ.കെ. മുഹമ്മദ്ഫായിസ് തുടങ്ങിയവർ സംസാരിച്ചു
സഹായങ്ങൾക്ക്
9207933093
കെ.ആർ.എം.ഹുസ്സൈൻ
(കോഡിനേറ്റർ)
9946888946
ഇ.മുഹമ്മദ്കോയ
Tags:
Perumanna News