Trending

ഓൾ ഇന്ത്യ ഹാജീസ് ഹെല്പിംഗ് ഹാൻസ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ഓൾ ഇന്ത്യ ഹാജീസ് ഹെല്പിംഗ് ഹാൻസ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു


മാവൂർ:
കുന്നമംഗലം മണ്ഡലം ഹാജീസ് ഹെൽപ്പിംഗ് ഹാൻസിന്റെ ഹെൽപ്പ് ഡെസ്ക് മാവൂർ എസ്. ടി .യു . ഓഫീസിൽ പ്രവർത്തനമാരംഭിച്ചു.


അടുത്തവർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള സാങ്കേതിക സഹായങ്ങൾ ഹെൽപ്പ് ഡെസ്കിൽ ലഭിക്കുന്നതാണ്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഹാജീസ് ഹെൽപ്പിംഗ് ഹാൻസ് കോഴിക്കോട് ജില്ലാ കോഡിനേറ്റർ വി.കെ.സി ഉമർ മൗലവി മുഖ്യപ്രഭാഷണം നടത്തി. മാവൂർ പഞ്ചായത്ത് കോഡിനേറ്റർ ഹംസ അധ്യക്ഷനും കുന്നമംഗലം മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലൂളി സ്വാഗതവും പറഞ്ഞു. മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. പി അഹമ്മദ്
 ഉമ്മർ മാസ്റ്റർ പുലപ്പാടി 
 തേനുങ്ങൽ  അഹമ്മദ് കുട്ടി 
 പഞ്ചായത്ത് കോഡിനേറ്റർ മാരായ യു. മാമു കുന്നമംഗലം അബ്ദുറഹിമാൻ മാസ്റ്റർ പെരുവയൽ. ഹുസൈൻ പെരുമണ്ണ എന്നിവർ പ്രസംഗിച്ചു . ആലി വെട്ടിൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post