NABH അംഗീകാരം നേടിയ മാവൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദ ഡിസ്പെൻസറിക്ക് പുരസ്ക്കാരം ലഭിച്ചു.
NABH അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രയത്നിച്ച ജീവനക്കാരെയും പഞ്ചായത്ത് ഭരണ സമിതിയെയും അനുമോദിക്കുന്നതിനു വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്തും നാഷണൽ ആയുഷ് മിഷനും സംയുക്‌തമായി സംഘടിപ്പിച്ച അനുമോദന യോഗം ബഹു പൊതുമരാമത്തു ടൂരിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഇന്ന് കോഴിക്കോട് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ NABH അംഗീകാരം നേടിയ മാവൂർ ആയുർവേദ ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും ജീവനക്കാരെയും ആശ വർക്കാർമാരെയും അനുമോദിച്ചു.
Tags:
Mavoor News