Trending

കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.


കാവുംമന്ദം: ജീവിതശൈലി രോഗങ്ങൾ കൂടി വരികയും സമൂഹത്തിൽ കിഡ്നി തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, മലബാർ ഗോൾഡിന്റെയും ഇക്റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി കാവുംമന്ദത്ത് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.


ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി എം അബൂബക്കർ മുഖ്യാതിഥിയായി. ഇക്ര ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. വിഗ്നേഷ് പദ്ധതി വിശദീകരണം നടത്തി. ക്യാമ്പിൽ നിരവധി പേർ പരിശോധനകൾ നടത്തുകയും രോഗ സാധ്യതയുള്ളവരെ കണ്ടെത്തി തുടർ ചികിത്സയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസൺ, സിബിൽ എഡ്വേർഡ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, കെ വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ചന്ദ്രൻ മടത്തുവയൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post