വിജയികൾക്കുള്ള അനുമോദനവും എജുക്കയർ പദ്ധതി ഉദ്ഘാടനവും
മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2025 വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു, പ്ലസ് വൺ ,NMMSE ,Y I P , ഉന്നത വിജയികൾക്കുള്ള അനുമോദനം കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു . 2025 അധ്യായന വർഷത്തെ എജുക്കർ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് മൻസൂർ മണ്ണിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് എ പി , അപ്പുക്കുഞ്ഞൻ, ഗീതാ കാവിൽ പുറായിൽ , വിദ്യാലയ വികസന സമിതി വർക്കിംഗ് ചെയർമാൻ എം ധർമ്മജൻ ,പിടിഎ വൈസ് പ്രസിഡണ്ട് രാജി ചെറുതൊടി , SMC ചെയർമാൻ ഹരീഷ് ,രാമദാസ് എന്നിവർ സംസാരിച്ചു . പ്രിൻസിപ്പാൾ സലിം അൽത്താഫ് സ്വാഗതവും ഹെഡ്മാസ്റ്റർ സുമേഷ് പി നന്ദിയും പറഞ്ഞു
Tags:
Mavoor News