ഇ എം എസ് ജി എച്ച് എസ് എസ് പെരുമണ്ണയിൽ വിജയാരവം 2025 സംഘടിപ്പിച്ചു
പെരുമണ്ണ: ഇ എം എസ് ജി എച്ച് എസ് എസ് പെരുമണ്ണയിൽ 2025-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, കായിക മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന "വിജയാരവം 2025" സംഘടിപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ച ലാപ്ടോപ്പ് കൈമാറ്റവും ഇതോടൊപ്പം നടന്നു.
പി.ടി.എ പ്രസിഡണ്ട് കെ.കെ. ഷാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ: പി.ടി.എ റഹീം എം.എൽ.എ ലാപ്ടോപ്പ് കൈമാറുകയും ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു.
Tags:
Perumanna News