Trending

സംസ്ഥാന പ്രതിഭകളെ അനുമോദിച്ചു.

സംസ്ഥാന പ്രതിഭകളെ അനുമോദിച്ചു.


പെരുമണ്ണ:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷയിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് റൂറൽ ഉപജില്ലയിലെ കാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ്
റിഫാഹിനെയും എൽ.പി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ പയ്യടിമീത്തൽ ജി.എൽ.പി സ്കൂളിലെ മുഹമ്മദ് റബീഹിനെയും കെ.എ.ടി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ല കമ്മിറ്റി തയ്യാറാക്കിയ സ്നേഹോപഹാരം ജില്ല പ്രസിഡണ്ട് പി.കെ അബ്ദുൽ ഹഖീം കൈമാറി.റവന്യു ജില്ല ജനറൽ സെക്രട്ടറി എം.കെ റഫീഖ്, റവന്യൂ ജില്ല ട്രഷറർ ഐ.സൽമാൻ,അലിഫ് വിംഗ് റവന്യു ജില്ല കൺവീനർ കെ.കെ മൻസൂർ,റൂറൽ ഉപജില്ല പ്രസിഡൻ്റ് എം. മുഹമ്മദ്,ജനറൽ സെക്രട്ടറി പി.ഷാഹിദുൽ ഹഖ്,പി. സമദ്,ജബലത്ത്,ടി.കെ നഫീസത്ത് ബീവി തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post