ടി.ബി മുക്ത് അഭിയാൻ: മാഹി സി.എച്ച്.സെൻ്ററിന് ബഹുമതിപത്രം നൽകി
ടി.ബി.മുക്ത് അഭിയാൻ്റെ നിക്ഷയ് മിത്ര് അപ്രിസിയേഷൻ സർട്ടിഫിക്കറ്റിന് മാഹി സി.എച്ച് സെൻ്റർ അർഹമായി. മാഹി മേഖലയിൽ ആരോഗ്യ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തി വരുന്ന മാഹി സി എച്ച് സെന്ററിന് പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ബഹുമതിപത്രം സമ്മാനിച്ചു. ബഹുമതിപത്രം രമേശ് പറമ്പത്ത് എം.എൽ.എ സി.എച്ച് സെന്റർ ചെയർമാൻ എ.വി.യൂസുഫിന് കൈമാറി. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ഡോ:വെങ്കിടേഷ്, ടി.ബി ഓഫീസർ ഡോ:സൂര്യകുമാർ, ഡോ:കവിപ്രിയ, മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:എ.പി.ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.
Tags:
Kerala News