എസ് എം എഫ് റബീഅ് കാമ്പയിൻ :
മദീന മുനവ്വറ സംഗമങ്ങൾക്ക് തുടക്കമായി
മാവൂർ : പ്രവാചക പിറവിയുടെ പതിനഞ്ച് നൂറ്റാണ്ട് പൂർത്തിയാകുന്ന സവിശേഷ സന്ദർഭത്തിൽ മസ്തകേരള സുന്നി മഹല്ല് ഫെഡറേഷൻ ആചരിക്കുന്ന തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് എന്ന പ്രമേയത്തിൽ ത്രൈമാസ റബീഅ് കാമ്പയിൻ്റെ ഭാഗമായി പഞ്ചായത്ത് / മുൻസിപ്പൽ തലങ്ങളിൽ നടക്കുന്ന മദീന മുനവ്വറ സംഗമത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ചാത്തമംഗലം പഞ്ചായത്തിൽ വെസ്റ്റ് പാഴൂർ പി.എച്ച്.ഇ ഡിയിൽ എസ് എം എഫ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി നിർവ്വഹിച്ചു,
ജില്ലാ പ്രസിഡണ്ട് ആർ വി കുട്ടിഹസ്സൻ ദാരിമി അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ വിഷയം അവതരിപ്പിച്ചു, സ്‌റ്റേറ്റ് ജില്ലാ മേഖല ഭാരവാഹികൾക്ക് സ്വീകരണം നൽകി
എസ് കെ എം എം എസ്റ്റേറ്റ് സെക്രട്ടറി കെ പി കോയ ഹാജി, എസ് എം എഫ് ജില്ലാ ട്രഷറർ സി മുഹമ്മദ് അബ്ദുറഹിമാൻ, കെ എ ഖാദർമാസ്റ്റർ ,മേഖല സെക്രട്ടറി സി എ ശുകൂർ മാസ്റ്റർ, എൻ പി ഹംസ മാസ്റ്റർ, കാക്കുളങ്ങര മുഹമ്മദ് മുസ്ല്യാർ, ഇർഷാദ് ഹുദവി, പി കെ സി മുഹമ്മദ് ഹാജി, മൊയ്തു പീടികകണ്ടി, എൻ എം ഹുസൈൻ മജീദ് വേങ്ങാട്ടിരി, മുഹമ്മദലി പാ ഥൂർ പ്രസംഗിച്ചു,
Tags:
Mavoor News