പെരുവയൽ സെൻ്റ് സേവിയേഴ്സ് യുപി സ്കൂൾ: നവതി ആഘോഷങ്ങൾക്ക് മാധ്യമ പിന്തുണ ഉറപ്പാക്കാൻ മീഡിയ കമ്മിറ്റി യോഗം ചേർന്നു
പെരുവയൽ: പെരുവയൽ സെൻ്റ് സേവിയേഴ്സ് യുപി സ്കൂളിന്റെ തൊണ്ണൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി, വിപുലമായ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി മീഡിയ കമ്മിറ്റിയുടെ അടിയന്തര ഓൺലൈൻ യോഗം ഇന്ന് (വെള്ളിയാഴ്ച) രാത്രി 7 മണിക്ക് ചേർന്നു. സ്കൂളിന്റെ 90 വർഷത്തെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നവതി ആഘോഷങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ യോഗത്തിൽ ചർച്ചയായി.
മീഡിയ കൺവീനർ ലൂമിന മിസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ചെയർമാൻ ഇ. സുരേന്ദ്രൻ, വൈസ് ചെയർമാൻ ഫൈസൽ എന്നിവർ സംസാരിച്ചു. ജിതിൻ വി., ഷിബു രാജ്, ജിസ്ന മിസ്, സനൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ വിശദാംശങ്ങളും അവയ്ക്ക് നൽകേണ്ട പ്രചാരണ രീതികളും യോഗത്തിൽ സജീവ ചർച്ചയായി. നിരവധി പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു വന്നു.
Tags:
Peruvayal News


