സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ നന്മ കോരങ്ങാടിന്റെ ഡയാലിസിസ് സെന്ററും ഫിസിയോ തെറാപ്പി യൂണിറ്റും സന്ദർശിച്ചു
നന്മ കോരങ്ങാട് നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സി. മോയിൻകുട്ടി സാഹിബ് ഫിസിയോ തെറാപ്പി യൂണിറ്റും സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ സന്ദർശിച്ചു. 8400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ സെന്റർ, പൊതുജനങ്ങളിൽ നിന്ന് കുറിക്കല്യാണങ്ങൾ നടത്തിയും ഫുട്ബോൾ മേളകൾ സംഘടിപ്പിച്ചും വിവാഹം, ജന്മദിനം തുടങ്ങിയ ചടങ്ങുകളിൽ നിന്നുള്ള സഹായം സ്വരൂപിച്ചുമാണ് യാഥാർത്ഥ്യമാക്കിയത്.
രണ്ട് വർഷം കൊണ്ട് ഇങ്ങനെയൊരു വലിയ പദ്ധതി പൂർത്തിയാക്കാൻ നന്മ കോരങ്ങാടിന് കഴിഞ്ഞത് അവിശ്വസനീയമായ നേട്ടമാണെന്ന് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ അഭിപ്രായപ്പെട്ടു. ഈ നിശ്ചയദാർഢ്യം നന്മയുടെ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ ഏറെ ഉപകരിക്കട്ടെയെന്നും, വളരെ വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സർവ്വശക്തന്റെ തുണയുണ്ടാകട്ടെ എന്നും അദ്ദേഹം ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
Tags:
Kozhikode News

