വെള്ളായിക്കോട് 11-വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വെള്ളായിക്കോട് വെച്ച് നടന്ന ചടങ്ങിൽ പെരുവയൽ ബ്ലോക്ക് സെക്രട്ടറി കുഞ്ഞു മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് അബ്ദുൾ അസീസ് മഞ്ചപ്പാറക്ക ൽ മുഖ്യപ്രഭാഷണം നടത്തി, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മൊയ്തീൻ കോയ, പ്രഭാകരൻ പെരുവയൽ ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ നാസർ കൊമ്മനാരി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ റഹീസ്, രജിൻ, 11-വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിറാജ് ഐ സി, കോൺഗ്രസ് വാർഡ് വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, മുൻ ബൂത്ത് പ്രസിഡന്റ് ബാലകൃഷ്ണൻ,കോയ വള്ളിയോട്ടിൽ, അബ്ബാസ്, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:
Perumanna News