പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഡിഗ്രി പഠനം: സ്‌കോളര്‍ഷിപ്പ് പരീക്ഷ ജൂലൈ 26ന്
മാവൂര്‍: കോഴിക്കോട് ജില്ലയിലെ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന മഹ്‌ളറത്തുല്‍ ബദ് രിയ ചാരിറ്റബ്ള്‍ സോസൈറ്റിക്ക് കീഴിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം. കോളജിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.
പ്ലസ്ടുവില്‍ നല്ല മാര്‍ക്ക് ലഭിച്ചിട്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഗവണ്‍മെന്റ് കോളജുകളില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്തവരും ഇത് വരെ ആലോട്മെന്റിൽ ഉൾപെടാത്തവർക്കും പാവപ്പെട്ട കുടുംബത്തിൽ ഉൾപ്പെടുന്ന നിരവധി വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താ നാവും. നാല് വര്‍ഷത്തിനിടെ ശരാശരി 80,000 രൂപ വരെ മുടക്കിയാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ഡിഗ്രി പൂര്‍ത്തിയാക്കുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനാകും. ബി എ ഇക്കണോമിക്‌സ് ഹോണേഴ്‌സ്, ബി എസ് സി സൈക്കോളജി ഹോണേഴ്‌സ്, ബി എ ഇംഗ്ലീഷ് ഹോണേഴ്‌സ്, ബികോം ഹോണേഴ്‌സ് എന്നീ കോഴ്‌സുകള്‍ പഠിക്കാനാണ് അവസരം.
സ്‌കോളര്‍ഷിപ്പ് പരീക്ഷയിൽ കുട്ടികൾക്ക് ലഭിക്കുന്ന മാർക്കും കുടുംബ സാഹചര്യവും പരിഗണിച്ചായിരിക്കും തിരഞ്ഞെടുക്കുക.പ്ലസ്ടുവില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ ജില്ലക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്വാശ്രയ കോളജുകളെ ആശ്രയിക്കുന്നുണ്ട്. തങ്ങളുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം നിര്‍ധരരും മിടുക്കരുമായ വിദ്യാര്‍ഥിനികള്‍ക്ക് സന്തോഷം നല്‍കുമെന്നും ഇത്തരമൊരു പ്രഖ്യാപനം സാശ്രയ കോളേജുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉദാരമതികളായവരുടെ സഹായത്തോടെയാണ് മഹ്‌ളറത്തുല്‍ ബദ് രിയ ചാരിറ്റബ്ള്‍ സോസൈറ്റി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
Tags:
Mavoor News