വ്യവസായ വകുപ്പ് ജീവനക്കാരുടെയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കോഴിക്കോട് രക്തദാന ക്യാമ്പ്
കോഴിക്കോട്: വ്യവസായ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കിഡ്‌സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് (17/07/2025) നടന്ന ക്യാമ്പിൽ വനിതാ ജീവനക്കാരടക്കം 51 പേർ പങ്കെടുത്തു.
ഗവ. W&C ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മേധാവി ഡോ. അഫ്സൽ CK ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
W&C ഹോസ്പിറ്റൽ കൗൺസിലർ അമിത, ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി, വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, ട്രഷറർ ഗിരീഷ്ബാബു ശാരദമന്ദിരം, കോർഡിനേറ്റർമാരായ ഷുക്കൂർ അത്തോളി, റജീന അരക്കിണർ, ഷറീജ ഒളവണ്ണ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു, KIDS പ്രസിഡന്റ് ജെയിൻ C J, സെക്രട്ടറി സെറിൻബാൻ S, ശ്രീജിത്ത് N, ലിഷ M, അനസ് V, ലിജിന C എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News