പതിറ്റാണ്ടുകൾക്കിപ്പുറം പ്രിയ ഗുരുനാഥൻ മാർക്ക് സ്നേഹാദരമൊരുക്കി എ ഐ സി മെമ്മറീസ്
മുപ്പത് വർഷങ്ങൾക്കു മുൻപ് പാഴൂർ അൻസാറുൽ ഇസ്ലാം കോളേജിലെ 1994 -96 പ്രീഡിഗ്രി ബാച്ച് ക്ലാസിൽ തങ്ങൾക്ക് അറിവ് പകർന്നു നൽകിയ പ്രിയ ഗുരുനാഥന്മാർക്കൊപ്പം അതേ ക്ലാസ് റൂമിൽ മൂന്നു പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുചേരുകയാണ് പ്രസ്തുത ബാച്ച് കൂട്ടായ്മയായ എ ഐ സി മെമ്മറീസ് അംഗങ്ങൾ 19/07/2025 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണിവരെ പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസ ഹാളിൽ നടക്കുന്ന എ ഐ സി കൂട്ടായ്മയുടെ മൂന്നാമത് അലുംനി മീറ്റിൽ
പ്രമുഖ എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ടി പി ചെറൂപ്പ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തങ്ങളുടെ പ്രിയ ഗുരുനാഥന്മാർക്കുള്ള ആദരം, കോളേജിലെ മുൻ മാനേജ്മെന്റ് പ്രതിനിധികളെ ആദരിക്കൽ,എ ഐ സി മെമ്മറീസ് അംഗങ്ങളുടെ മക്കളിൽ നിന്നും പ്രതിഭകളായവർക്കുള്ള അനുമോദനം, ഇക്കഴിഞ്ഞ റമളാൻ മാസത്തിൽ എ ഐ സി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഖുർആൻ പാരായണം മത്സര വിജയികൾക്കുള്ള സമ്മാനദാനം, കൂട്ടായ്മയുടെ സ്ഥാപകരായവർക്കുള്ള ആദരവ് തുടങ്ങിയവയെല്ലാം ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും
Tags:
Mavoor News