മാവൂരിന്റെ വികസനത്തിന് വോട്ടർമാരുടെ അഭിപ്രായം തേടി കേരള പ്രവാസി അസോസിയേഷൻ
മാവൂർ ജൂലൈ 31, 2025
മാവൂർ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടിൽ പൊതുജനങ്ങളുടെയും വോട്ടർമാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റി മാവൂർ ബസ് സ്റ്റാൻഡിൽ നിർദ്ദേശപ്പെട്ടി സ്ഥാപിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഈ വേറിട്ട ഉദ്യമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം നാസർ മാവൂരാൻ നിർദ്ദേശപ്പെട്ടി ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി സുധീഷ് മുല്ലപ്പള്ളി സ്വാഗതം ആശംസിച്ച ചടങ്ങിൽ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് വളയന്നൂർ അധ്യക്ഷനായിരുന്നു.
മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പി. കെ. ബൈജു, ദിവ്യ അടുവാട്, മുരളി നായനൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നാഷണൽ കൗൺസിൽ സെക്രട്ടറി ജെറിരാജു, വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
Mavoor News