Trending

മാവൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലബ്ബുകൾക്ക് തുടക്കമായി

മാവൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലബ്ബുകൾക്ക് തുടക്കമായി


മാവൂർ: മാവൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രമുഖ അധ്യാപകനും പാഠപുസ്തക രചനാസമിതി അംഗവും മോട്ടിവേഷൻ ട്രെയിനറുമായ ജലീൽ പരപ്പനങ്ങാടി നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളിൽ സർഗ്ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകൾ വളർത്തുന്നതിനും സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് വിവിധ ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചത്.
സീനിയർ അസിസ്റ്റൻ്റ് അബ്ബാസ് എ കെ അധ്യക്ഷനായ ചടങ്ങിൽ സയൻസ് ക്ലബ് പ്രസിഡൻ്റ് തേജസ് സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായ ദേവനന്ദ നന്ദി പ്രകാശിപ്പിച്ചു. വിവിധ ക്ലബ് ഭാരവാഹികളായ ഷൈനി നായർ, അക്ഷയ എം പി, ഹിന ഫാത്തിമ, അനവ്രത എന്നീ വിദ്യാർത്ഥികൾ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ ക്ലബ്ബുകൾ അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സംഘാടന മികവും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടികൾ.

Post a Comment

Previous Post Next Post