Trending

ബഷീർ ദിനം ആചരിച്ചു

ബഷീർ ദിനം ആചരിച്ചു


പെരുമണ്ണ : അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു. ബഷീറിൻ്റെയും പാത്തുമ്മയുടെയും ബഷീർ കഥയിലെ വിവിധ കഥാപാത്രങ്ങളെയും കുട്ടികൾക്ക് മുമ്പിൽ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ചു.


സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി കുട്ടികളിൽ കൗതുകമുണർത്തി. ദൃശ്യാവിശ്ക്കാരത്തിന് പുറമെ ബഷീർ കൃതികൾ പരിചയപെടൽ,പോസ്റ്റർ നിർമാണം,ക്വിസ് മത്സരം, ചിത്രരചന തുടങ്ങിയവയും സംഘടിപ്പിച്ചു. പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ,എസ്.ആർ.ജി കൺവീനർ എം.വൃന്ദ, സ്റ്റാഫ് സെക്രട്ടറി എ.പി അബ്ന,എം.ഷീന,കെ.പി ബിനിത,ടി.കെ ബാസില ഹനാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post