Trending

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർക്ക് പുതിയ കരുത്ത്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർക്ക് പുതിയ കരുത്ത്

കുന്നമംഗലം കോളേജിൽ ആധുനിക വുഷു പ്ലാറ്റ്ഫോം

ഇടിക്കൂട്ടിലെ പുതിയ പോരാളികളെ തയ്യാറാക്കാൻ കുന്നമംഗലം കോളേജിൽ ഒരുക്കിയ വുഷു പ്ലാറ്റ്ഫോം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ മുടക്കിയാണ് പ്ലാറ്റ്ഫോം ഒരുക്കിയത്. ഇന്റർനാഷണൽ ലെവലിൽ കേരളത്തിലെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വുഷു ചാമ്പ്യന്മാരായ കോളേജിന് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇതിലൂടെ സാധിക്കും.

വളരെ ചെറിയ സൗകര്യങ്ങളോടെ സാധാരണ വുഷു മാറ്റ് ഉപയോഗിച്ചാണ് ഇതുവരെ കോളേജിൽ കളിക്കാരെ പരിശീലിപ്പിച്ചത്. ഇതിലൂടെ 20 പേരെ ദേശീയതലത്തിൽ മത്സരിപ്പിക്കാനും പത്തു പേർക്ക് മെഡലുകൾ നേടാനും സാധിച്ചു. മൂന്ന് യുജി കോഴ്സും ഒരു പിജി കോഴ്സും മാത്രമുള്ള 2014 ൽ ആരംഭിച്ച കോളേജ് 2020 മുതൽ തുടർച്ചയായി മൂന്ന് വർഷം യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷന് വേണ്ടി തയ്യാറാക്കിയ കെട്ടിടത്തിലാണ് നിലവിൽ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്.
മൾട്ടിപ്പിൾ സൗകര്യങ്ങളോടുള്ള ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വുഷു പ്ലാറ്റ്ഫോം മാറ്റുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുമെന്ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും നാഷണൽ മെഡലിസ്റ്റും കോളേജ് വുഷു കോച്ചുമായ ജഫ്സൽ   പറഞ്ഞു.

പരമ്പരാഗതമായ ചൈനീസ് ആയോധന കലയായ വുഷു, കുങ്ഫുവിന്റെ വകഭേദമാണ്. എതിരാളിയെ കൈ കൊണ്ടും കാൽ കൊണ്ടും ആക്രമിക്കൻ സാധിക്കും. ധാരാളം സാധ്യതകളുള്ള കായികയിനമാണിത്. മത്സരപരീക്ഷകൾക്കും തുടർവിദ്യാഭ്യാസത്തിനും  വുഷു ചാമ്പ്യന്മാർക്ക് വെയ്റ്റേജ് ലഭിക്കും. വുഷുവിൽ ദേശീയ മെഡൽ ലഭിച്ച മൂന്ന് പേർക്ക് സർക്കാർ സ്പോടർട്സ് ക്വട്ടയിൽ ജോലി നൽകിയിട്ടുണ്ട്.

2014 ൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കുന്നമംഗലം കോളേജിൽ വലിയ വികസന മുന്നേറ്റമാണ് വന്നിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും, ലേഡീസ് ഹോസ്റ്റലും, കാന്റീനും ഫുട്ബോൾ ടർഫും, ഓപ്പൺ എയർ ഓഡിറ്റോറിയവും കോളേജിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post