മാവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വളപ്പിൽ റസാക്ക് ഉദ്ഘാടനം നിർവഹിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫാത്തിമ ഉണിക്കൂർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ശ്രീമതി ഗീത, ശ്രീമതി ദിവ്യ ശ്രീ ശ്രീമതി ഗീതാമണി, ശ്രീ ജയപ്രകാശ്, ശ്രീഅപ്പു കുഞ്ഞൻ ശ്രീ ഉമ്മർ, കാർഷിക വികസന സമിതി അംഗം ശ്രീ മുനീർ, പച്ചക്കറി ക്ലസ്റ്റർ പ്രതിനിധി ശ്രീ ശ്രീധരൻ, കേര സമിതി പ്രസിഡൻ്റ് ശ്രീ സി.ടി മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫിസർ രേണുക കൊല്ലീരി യോഗത്തിൽ സ്വാഗതം ആശംസിച്ചു.
Tags:
Mavoor News